തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്‌സിൻ മുടങ്ങിയേക്കും. കേന്ദ്രം നൽകിയ കോവിഡ് പ്രതിരോധ മരുന്നിന്റെ സ്റ്റോക്ക് തീർന്നതായി ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സ്റ്റോക്ക് തീർന്ന സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നും കൂടുതൽ മരുന്ന് ലഭിച്ചില്ലെങ്കിൽ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്‌സിൻ വിതരണം വ്യാഴാഴ്ച്ച മുടങ്ങിയേക്കും.
ജില്ലകളിൽ അവശേഷിക്കുന്ന സ്റ്റോക്ക് അനുസരിച്ചാകുംമ് വ്യഴാഴ്ച്ചത്തെ വിതരണമെന്ന് അധികൃതർ പറഞ്ഞു. ബുധൻ രാവിലെ കോവാക്‌സിൻ 17,100 ഡോസും കോവിഷീൽഡ് 14,700 ഡോസും മാത്രമാണ് സ്റ്റോക്ക് ഉണ്ടായിരുന്നത്.