തിരുവനന്തപുരം: കോവിഡ് പരിശോധന വീടുകളിൽ സ്വയം നടത്താനുള്ള ആന്റിജൻ റാപ്പിഡ് ടെസ്റ്റിന് ഐ സി എം ആറിന്റെ അനുമതി. മൈലാബ് ഡിസ്‌കവറി സൊലൂഷൻസ് ആണ് കിറ്റ് രാജ്യത്തെ വിപണിയിൽ എത്തിക്കുന്നത്.
മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന. കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരും ലാബിൽ പരിശോധന നടത്തി കോവിഡ് പോസിറ്റീവ് ആയ ആളുകളുമായി സമ്പർക്കം വന്നവരും മാത്രമേ ഈ കിറ്റ് ഉപയോഗപ്പെടുത്തുന്നതായിരിക്കും നല്ലതെന്ന് ഐ സി എം ആർ പറഞ്ഞു.
മൈലാബ് കോവിസെല്ഫ് എന്ന ആപ്പിൽ കിറ്റ് ഉപയോഗിക്കുന്നവർ പരിശോധന ഫലം അറിയിക്കണം.പോസിറ്റീവ് ആകുന്നവർ ക്വാറന്റീനിലേക്ക് മാറാനും നിർദേശം.