തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭയില്‍ നിന്ന് കെ.കെ.ശൈലജയെ ഒഴിവാക്കിയതില്‍ മറുപടിയുമായി മുഖ്യമന്ത്രി. കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാവരും മികവ് പുലര്‍ത്തിയവരാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.
എല്ലാ പ്രവര്‍ത്തനവും കൂട്ടായ ശ്രമത്തിന്‍റെ ഭാഗമാണ്. ശൈലജ മന്ത്രിസഭയില്‍ ഇല്ലാത്തത് കുറവായി കാണുന്നില്ല. ശൈലജയെ ഒഴിവാക്കിയതിനെതിരായ അഭിപ്രായ പ്രകടനങ്ങള്‍ മാനിക്കുന്നുവെന്നും പിണറായി വ്യക്തമാക്കി.
പുതിയ ആളുകള്‍ നേതൃനിരയിലേക്ക് വരട്ടെ എന്നതാണ് പാര്‍ട്ടിനയം നയം. പൊതുവായി തീരുമാനിച്ച കാര്യമാണ്. ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കാനാവില്ല. വിമര്‍ശനങ്ങളെ നല്ല രീതിയില്‍ കാണുന്നു. മത്സരരംഗത്ത് നിന്നും കഴിവുള്ള പലരും മാറി നിന്നു. ശൈലജയെ ഒഴിവാക്കിയതിന് പിന്നില്‍ ഒരു ദുരുദ്ദേശമില്ല. ശൈലജയെ ഒഴിവാക്കിയത് കോവിഡ് പ്രതിരോധത്തെ ഒരിക്കലും ബാധിക്കില്ല. മുഖ്യമന്ത്രി മാറേണ്ടെന്ന് തീരുമാനിച്ചത് പാര്‍ട്ടിയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.