പിന്നാക്ക വിഭാഗത്തില്‍നിന്ന് ഒരാള്‍ ദേവസ്വം മന്ത്രിയാകുന്നത് ചരിത്രത്തില്‍ ഇത്ആദ്യം. ദളിത് വിഭാഗത്തിൽ നിന്നുള്ള കെ രാധാകൃഷ്ണന് ദേവസ്വം വകുപ്പ് മന്ത്രിസ്ഥാനം നൽകിയത് തന്നെയായിരുന്നു പാർട്ടിയുടെ ഏറ്റവും വിപ്ലവകരമായ തീരുമാനം. ചേലക്കരയില്‍ നിന്നുള്ള എംഎല്‍എ കെ. രാധാകൃഷ്ണന് നല്‍കിയ ദേവസ്വം മന്ത്രി സ്ഥാനം സവർണ മേധാവിത്തത്തിനു നേരെയുള്ള ഒരു തിരിച്ചടി കൂടിയാണ്.
തോന്നൂര്‍ക്കര യുപി സ്‌കൂള്‍, ചേലക്കര എസ്എംടിഎച്ച്എസ്, വടക്കാഞ്ചേരി വ്യാസ എന്‍എസ്എസ് കോളജ്, തൃശൂര്‍ കേരളവര്‍മ കോളജ് എന്നിവിടങ്ങളിലായിരുന്നു കെ രാധാകൃഷ്ണന്റെ വിദ്യാഭ്യാസം.
എസ്എഫ്‌ഐയിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹം തൃശൂര്‍ കേരളവര്‍മ കോളജിലെ ബിരുദ പഠനത്തിനുശേഷം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. 1982ല്‍ സിപിഎം അംഗമായി. 2002ല്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമായി. 2008ല്‍ സംസ്ഥാന കമ്മിറ്റി അംഗവും 2018ല്‍ കേന്ദ്രകമ്മിറ്റി അംഗവുമായി. 1991ല്‍ വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍ നിന്നും ആദ്യ ജില്ലാ കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട് പാര്‍ലമെന്ററി ജീവിതത്തിനു തുടക്കം കുറിച്ചു.
1996ലാണ് കെ. രാധാകൃഷ്ണന്‍ ആദ്യമായി ചേലക്കരയില്‍ നിന്നും നിയമസഭാംഗമാവുന്നത്. അന്ന് നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി, പട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രിയായി. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും ചേലക്കരയില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. 2001ല്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി. 2006ല്‍ നിയമസഭാ സ്പീക്കറായി. 2011ല്‍ വീണ്ടും ചേലക്കരയില്‍ നിന്നും വിജയിച്ചു.സംഘടനരംഗത്ത് സജീവമായ രാധാകൃഷ്ണന്‍ സിപിഎം ജില്ലാ സെക്രട്ടറിയായി. തുടര്‍ന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ രാധാകൃഷ്ണന്‍ ദളിത്‌ശോഷന്‍ മുക്തി മഞ്ചിന്റെ അഖിലേന്ത്യാ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
നിലവില്‍ കെ.രാധാകൃഷ്ണന്‍ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും ദളിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റുമാണ്. ആദ്യ പിണറായി മന്ത്രി സഭയിൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലടക്കം ദേവസ്വം വകുപ്പ് ഏറെ പഴികേട്ടിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേൽക്കുപോൾ ദേവസ്വം വകുപ്പിലേക്ക് ജനകീയനായ കെ രാധാകൃഷ്ണനെ മന്ത്രിയാക്കിയത് ചരിത്രമാകുകയാണ്.