തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് പിന്‍ഗാമിയായി വീണ ജോര്‍ജ്. മാധ്യമപ്രവര്‍ത്തകയായിരുന്ന വീണ, ആറന്‍മുളയില്‍ നിന്ന് രണ്ടാംതവണയാണ് കേരള നിയമസഭയിലെത്തുന്നത്. കെകെ ശൈലജ പുറത്തായതിന് പിന്നാലെ, വകുപ്പ് ആര്‍ക്ക് ലഭിക്കുമെന്ന ആശങ്കയിലായിരുന്നു രാഷ്ട്രീയ കേരളം.
കൈരളിയിലൂടെ മാധ്യമ പ്രവര്‍ത്തന രംഗത്തെത്തിയ വീണ, വിവിധ വാര്‍ത്താ ചാനലുകളില്‍ സേവനമനിഷ്ഠിച്ചിട്ടുണ്ട്. ഒരു മാധ്യമസ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്ന കേരളത്തിലെ ആദ്യത്തെ വനിതാ ജേര്‍ണലിസ്റ്റുകൂടിയാണ് വീണ. 2016ലാണ് ആറന്‍മുളയില്‍ നിന്ന് 7,646വോട്ടിന് വീണ ജയിച്ചത്. അന്നു നേരിട്ട കോണ്‍ഗ്രസിന്റെ കെ ശിവദാസന്‍ നായരെ രണ്ടാം അംഗത്തിലും തോല്‍പ്പിച്ചപ്പോള്‍ ഭൂരിപക്ഷം 19,003 വോട്ടായി ഉയര്‍ന്നു.
അതേസമയം, ആദ്യം വീണ ജോര്‍ജ് സ്പീക്കര്‍ ആയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മന്ത്രിസഭയിലെ മൂന്ന് വനിതാ പ്രതിനിധികളില്‍ ഒരാളാക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു.