ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നിർണായക ഘട്ടത്തിലെത്തുമ്പോൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്ന് റിസര്‍വ് ബാങ്ക് ധനകാര്യ സമിതി അംഗം അഷിമ ഗോയല്‍. വർധിക്കുന്ന രോഗമുക്തി നിരക്ക് സാമ്പത്തിക സാഹചര്യങ്ങളിലേക്ക് വഴി ഒരുക്കുമെന്നും വിലയിരുത്തൽ.
ഇന്ത്യ രണ്ടാം കോവിഡ് തരംഗവുമായി പോരാടുമ്പോൾ ലോക്ക് ഡൗൺ മൂലം സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന നഷ്ടങ്ങൾ കുറവാണെന്നും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിന് അപ്പുറത്തേക്ക് ഇത് വ്യാപിക്കാൻ സാധ്യതയില്ലെന്നും വിലയിരുത്തൽ. കോവിഡ് വ്യാപനം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിച്ചെന്ന് അന്തർദേശിയ ഏജൻസികളുടെ നിരീക്ഷണം കേന്ദ്രം തള്ളിയിരുന്നു.