ലക്നൗ: ഉത്തർപ്രദേശ് മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു. റവന്യൂ,വെള്ളപ്പൊക്ക നിവാരണ മന്ത്രിയായ വിജയ് കശ്യപ് ആണ് മരിച്ചത്. 56 വയസ്സായിരുന്നു. ഗുഡ്ഗാവ് മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുസഫർ നഗർ ചാർത്താവാൾ മണ്ഡലത്തിലെ എം എൽ എയാണ് അദ്ദേഹം.
യു പിയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് അദ്ദേഹം. മന്ത്രിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.പൊതുജനങ്ങളുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് മോദി പറഞ്ഞു.