മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് നിയന്ത്രണം വിട്ട് മുങ്ങിയ ബാർജ്ജ് മുങ്ങി കാണാതായവർക്കായുള്ള അന്വേഷണം തുടരുന്നു. 79 പേരെയാണ് കണ്ടെത്താനുള്ളത്. ബാർജ്ജിൽ ഉണ്ടായിരുന്ന 261 പേരിൽ 183 പേരെ നേവി കരയ്ക്ക് എത്തിച്ചിട്ടുണ്ട്.
അറബിക്കടലിൽ മുംബൈ തീരത്തിന് സമീപം തിങ്കളാഴ്ച്ച വൈകിട്ടാണ് ബാർജ്ജുകൾ മുങ്ങിയത്. ഗുജറാത്ത് തീരത്ത് 185 കിലോമീറ്റര് വേഗതയിൽ അതിതീവ്ര ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന് തൊട്ട് മുൻപാണ് ബാർജ്ജുകൾക്ക് നിയന്ത്രണം നഷ്ടപെട്ടത്.
അതേ സമയം ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലും കേന്ദ്ര ഭരണ പ്രദേശമായ ദാമൻ ഡിയു മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വ്യോമ നിരീക്ഷണം നടത്തും.
പി 305 ബാർജ്ജിൽ അകപെട്ടവരെ രക്ഷിക്കുന്നതിന് ഐ എൻ എസ് കൊച്ചി,ഐ എൻ എസ് കൊൽക്കത്ത,ഐ എൻ എസ് തൽവാർ എന്നി കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.