ന്യൂഡൽഹി: ഗ്രാമീണ മേഖല വികസനത്തിനായി സംസ്ഥാനങ്ങൾക്ക് 8923.8 കോടി രൂപ അനുവദിച്ച കേന്ദ ധനമന്ത്രാലയം. പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് 25 സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകുന്നത്.
കോവിഡ് രണ്ടാം തരംഗം ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്.അപര്യാപ്തമായ സംവിധാനങ്ങളും ജനങ്ങൾക്കിടയിലെ അവബോധവും മഹാമാരിയെ പ്രതിരോധിക്കുന്നതിൽ തടസ്സം ഉണ്ടാക്കിയേക്കാം.
ഈ സാഹചര്യത്തിൽ പഞ്ചായത്തുകൾ,ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവ മുൻകൈ എടുത്ത് പദ്ധതികൾ നടപ്പാക്കണം. കഴിഞ്ഞ വർഷവും മഹാമാരിയെ നേരിടാൻ ഗ്രാമീണ മേഖല നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. ഇത്തവണയും അത് തുടരണമെന്നും നിർദേശം.