പനാജി: തെഹെൽക മുൻ എഡിറ്റർ തരുൺ തേജ്പാലിന് എതിരെയുള്ള ലൈംഗിക പീഡനക്കേസിൽ ഗോവയിലെ വിചാരണക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. മുൻപ് രണ്ടു തവണ കേസ് വിധി പറയാനായി മാറ്റിയെങ്കിലും വിധിപ്പകർപ്പ് തയ്യാറാകാത്തതിനാൽ മാറ്റുകയായിരുന്നു.
കോവിഡ് സഹാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വന്നതാണ് ഇതിന് കാരണം. 2013 നവംബറിൽ ഗോവയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ സഹപ്രവർത്തകയെ പീഡിപ്പിച്ചുവെന്നാണ് തരുണിന് എതിരെയുള്ള കേസ്.
2014 ഫെബ്രുവരിയിൽ 2846 പേജുള്ള കുറ്റപത്രം ഗോവ ക്രൈം ബ്രാഞ്ച് സമർപ്പിച്ചു.സി സി ടി വി ദൃശ്യങ്ങൾ അടക്കം കാണിച്ചു കുറ്റവിമുക്തൻ ആക്കണമെന്ന് വാദിച്ചെങ്കിലും സുപ്രീം കോടതി ഇത് നിരസിക്കുകയായിരുന്നു.