തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. രാവിലെ എ കെ ജി സെന്ററിൽ ഇന്ന് സി പി എം സംസ്ഥാന സെക്രെട്ടറിയേറ്റ് യോഗമുണ്ട്. സി പി എം മന്ത്രിമാരുടെ വകുപ്പായിരിക്കും ആദ്യം തീരുമാനിക്കുക.
വ്യവസായം,ധനകാര്യം,ആരോഗ്യം ,വിദ്യഭാസം,പൊതുമരാമത്ത്,വൈദ്യുതി വകുപ്പുകൾ ആര് കൈകാര്യം ചെയ്യുമെന്നത് പ്രധാനമാണ്. വനം വകുപ്പ് സി പി ഐ വിട്ടു കൊടുത്തിട്ടുണ്ട്.
ജോസ് കെ മാണി വിഭാഗത്തിന് ഏത് സീറ്റ് നല്കുമെന്നതും ഏവരുടെയും ചർച്ചാവിഷയമാണ്. ഒരു മന്ത്രിസ്ഥാനം മാത്രം ഉള്ളതിനാൽ സുപ്രധാന വകുപ്പ് കിട്ടുമെന്ന് ഇവർക്ക് പ്രതീക്ഷയുണ്ട്.