മസ്‍കത്ത്: ഒമാനിൽ ഇന്ന് 812 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 207,109 പേർ കോവിഡ് ബാധിതരാകുകയും, ഇതിൽ 191,539 പേർക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട് .
കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരാണ് കോവിഡ് മൂലം ഒമാനിൽ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 2219 ആയതായി മന്ത്രാലയത്തിന്റെ വാർത്തകുറിപ്പിൽ പറയുന്നു.
ഒമാനിലെ വിവിധ ആശുപത്രികളിലായി 693 പേർ ചികിത്സയിലുണ്ട്. ഇതിൽ 244 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.