ലഖ്നൗ: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രോഗ ബാധയെ തുടര്‍ന്ന് ദിനംപ്രതി നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമാകുന്നത്. കൊവിഡ് ബാധയ്ക്ക് ശേഷം ഉണ്ടായ അണുബാധയെ തുടര്‍ന്ന് ഇരട്ടസഹോദരങ്ങള്‍ മരിച്ചത് ഒരു ദിവസത്തെ വ്യത്യാസത്തിലാണ്.
മൂന്നു മിനിറ്റ് വ്യത്യാസത്തിലായിരുന്നു ഇവരുടെ ജനനം. മരണത്തിനു പോലും ഇവരെ വേര്‍പിരിക്കാനായില്ല. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ജോഫ്രഡ് വര്‍ഗീസ് ഗ്രിഗറി, റാല്‍ഫ്രഡ് ജോര്‍ജ്ജ് ഗ്രിഗറി എന്നിവരാണ് കോവിഡ് ബാധയെതുടര്‍ന്നുണ്ടായി ആരോഗ്യ പ്രതിസന്ധി മൂലം മരണമടഞ്ഞത്.
ഏപ്രില്‍ 24നാണ് ഇവര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇവരുടെ മൂത്ത സഹോദരനും നേരത്തെ കോവിഡ് ബാധിച്ചിരുന്നു. മെയ് 1ന് സഹോദരങ്ങള്‍ ആനന്ദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മെയ് 10 നെഗറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. മീററ്റിലെ സെന്റ് തോമസ് സ്കൂള്‍ അധ്യാപകരാണ് ഇവരുടെ മാതാപിതാക്കള്‍. മെയ് 13 ന് രാത്രി 11 മണിക്കാണ് ഇരട്ടകളിലൊന്നായ ജോഫ്രഡ് മരിച്ചതായി ഇവര്‍ക്ക് സന്ദേശമെത്തുന്നത്. ശ്വാസസംബന്ധമായ പ്രശ്നങ്ങളുണ്ട് എന്ന് ജോഫ്രഡ് ഇവരെ അറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസം മെയ് 14 ന് റാല്‍ഫ്രഡും മരണത്തിന് മുന്നില്‍ കീഴടങ്ങി.