തിരുവനന്തപുരം: മെഡിക്കൽ കോളേജ് പരിസരത്തുള്ള ഹോട്ടൽ എങ്കിലും തുറന്നു പ്രവർത്തിക്കുവൻ അനുവദിക്കണമെന്ന് വാവ സുരേഷ്. ട്രിപ്പിള്‍ ലോക്ക് ഡൗൺ ആയത് കാരണം ഇന്ന് മെഡിക്കൽ കോളേജ് പരിസരത്ത് ഹോട്ടലുകൾ ഒന്നും തുറന്നു പ്രവർത്തിച്ചില്ല.
പല ജില്ലകളിൽ നിന്ന് വന്ന ആർ.സി.സി ഉൾപ്പെടെ ഉള്ള ഹോസ്പിറ്റലുകളിൽ കൂട്ട് ഇരിക്കുന്ന ധാരാളം പേര്‍ മെഡിക്കൽ കോളേജ് പരിസരത്ത് ഒരുപാട് ലോഡ്ജിൽ താമസിക്കുന്നുണ്ട്. അവർ ഉച്ചയ്ക്ക് ആഹാരത്തിനായി അലഞ്ഞു നടക്കുന്നത് താന്‍ കണ്ടതായി സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഈ വാർത്ത കാണുന്ന എൻറെ പ്രിയ സുഹൃത്തുക്കൾ അധികാരികളുടെ അടുക്കൽ എത്തിക്കണമെന്നും സുരേഷ് അഭ്യര്‍ഥിച്ചു.
















