തിരുവനന്തപുരം: സംസ്ഥാനത്ത് 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ മാര്‍ഗ്ഗരേഖയായി. ആദ്യഘട്ടത്തില്‍ ഗുരുതര രോഗമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഈ വിഭാഗക്കാര്‍ക്ക് പ്രത്യേക ക്യൂവും കൗണ്ടറും ഏര്‍പ്പെടുത്തും. അതേസമയം, സംസ്ഥാനം വിലകൊടുത്ത് വാങ്ങിയ വാക്‌സീനും വിതരണം ചെയ്യും.
ഗുരുതരമാകുന്ന രോഗങ്ങളുള്ളവര്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ, രോഗം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കണം. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും വാക്‌സീന്‍. ജില്ലാ തലത്തില്‍ അപേക്ഷകള്‍ പരിശോധിച്ച് അറിയിപ്പ് ലഭിച്ചവര്‍ മാത്രമാണ് നാളെ മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടത്. അതിനിടെ, സെക്കന്‍ഡ് ഡോസ് വാക്‌സിനായി കാത്തിരിക്കുന്നവര്‍ക്കും പൂര്‍ണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. ഇതോടെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഇല്ലാതാകും.
















