തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. ഇതേ തുടര്‍ന്ന് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച അലര്‍ട്ടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴയും കാറ്റും കടല്‍ക്ഷോഭവും തുടരുകയാണ്. എന്നാല്‍ പത്തനംതിട്ടയിലും കൊല്ലത്തും താരതമ്യേന തെളിഞ്ഞ കാലാവസ്ഥയാണ്. അതേസമയം, ടൗട്ടേ’ ചുഴലിക്കാറ്റ് കേരള തീരം വിട്ടു. അതിതീവ്ര ചുഴലിക്കാറ്റായി ഗോവന്‍ തീരത്തേക്ക് നീങ്ങുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ ഗുജറാത്തിലെ പോര്‍ബന്തര്‍ തീരം തൊടും. ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറും. മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയിലാകും കാറ്റിന്റെ സഞ്ചാരം. അതേസമയം കേരളതീരത്ത് 55 കി.മി. വേഗതയില്‍ കാറ്റ് വീശും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.















