തിരുവനന്തപുരം: കേരളത്തിൽ ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമൈസോസിസ് ബാധിച്ചതായി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് തമിഴ്നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്.
നിലവിൽ ഇത് സംബന്ധിച്ച് കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു.ആന്റി ഫംഗൽ മരുന്നുകൾ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ഭേദപ്പെടുത്താൻ സാധിക്കും.
കോവിഡ് രോഗികളിൽ ഫംഗസ് ബാധയായ മ്യൂകോർമൈസോസിസ് വരാനുള്ള കാരണം സ്റ്റീറോയിഡുകളുടെ അമിത ഉപയോഗമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു.ഈ ഫംഗസ് ബാധ തടയാൻ സ്റ്റീറോയിഡുകളുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.















