കൊൽക്കത്ത: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. അതിനിടെ പശ്ചിമ ബംഗാളും ലോക്ക് ഡൗണിലേക്ക് പോകുകയാണ്. സംസ്ഥാനത്ത് നാളെ മുതൽ ലോക്ക് ഡൗൺ നിലവിൽ വരും.
രണ്ടാഴ്ച്ചയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 16 മുതൽ 30 വരെയാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.
നാളെ രാവിലെ ആറു മുതൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലവിൽ വരും. എല്ലാ സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. പെട്രോൾ പമ്പുകൾക്ക് തുറക്കാം.ഓട്ടോ,ടാക്സി സർവീസുകൾക്ക് നിയന്ത്രണമുണ്ടാകും.















