ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ പരിശോധന കൂട്ടണമെന്നും വൈറസ് വ്യാപനം ഉയര്‍ന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ നിരക്കും, ഓക്‌സിജന്‍ ലഭ്യതയും കൂട്ടണമെന്നും നിര്‍ദ്ദേശമുണ്ട്.
അതേസമയം, രാജ്യത്ത് ഇന്നും മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,43,72,907 ആയി. 3890 മരണം കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.ഇതോടെ ആകെ മരണസംഖ്യ 2,66,207 ആയി. 3,53,299 പേര്‍ രോഗമുക്തരായി.നിലവില്‍ 36,73,802 പേര്‍ ചികിത്സയിലുണ്ട്. രാജ്യത്ത് ഇതുവരെ 2,04,32,898 പേര്‍ രോഗമുക്തരായി.















