ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്ഫോടനം. റോഡുകൾ ഒലിച്ചുപോകുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. ഇതുവരെ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്നതിനാൽ ആളുകൾ പൊതുനിരത്തിൽ ഇറങ്ങാത്ത വലിയ ദുരന്തം ഒഴിവാക്കിയെന്ന് ഡി ജി പി അശോക് കുമാർ പറഞ്ഞു. വളരെക്കുറഞ്ഞ സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന ശക്തമായ മഴയാണ് മേഘവിസ്ഫോടനം.















