ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇപ്പോഴിതാ കോവിഡ് വാക്‌സിനുകളുടെ പേറ്റന്റ് എടുത്ത് കളയാൻ ഒരുങ്ങുകയാണ് ജോ ബൈഡൻ ഭരണകൂടം. വാക്‌സിൻ കമ്പനിയുടെ എതിർപ്പ് മറികടന്നാണ് തീരുമാനം.
തീരുമാനം ലോക വ്യാപാര സംഘടനയെ അറിയിക്കും. ഇതൊരു ആഗോളപ്രതിസന്ധിയെന്നും കോവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടി സ്വീകരിക്കുന്നുവെന്നും യു എസ് ട്രേഡ് പ്രതിനിധി കാതറിൻ തായ് പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ ഇന്ത്യയാണ് കൂടുതൽ കമ്പനികളെ വാക്‌സിൻ ഉത്പാദിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്. ഇതേ ആവശ്യവുമായി ദക്ഷിണാഫ്രിക്കയും രംഗത്ത് വന്നിരുന്നു.
















