ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം കുത്തനെ ഉയരുകയാണ്. ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം പതിനഞ്ച് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം പിന്നിട്ടു. ഇന്നലെമാത്രം 7.30 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 32.40 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിമൂന്ന് ലക്ഷം കടന്നു.
രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 5.92 ലക്ഷമായി ഉയര്‍ന്നു.
അതേസമയം, ഇന്ത്യയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ മരണം മൂന്നരലക്ഷത്തിന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,06,65,148 ആയി.3780 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. നിലവില്‍ 34 ലക്ഷത്തിലധികം പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 16,04,94,188 പേര്‍ക്ക് ഇതുവരെ വാക്സിന്‍ വിതരണം ചെയ്തു. ആകെ മരണം 2,26,188 ആയി. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 19,953 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 338 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 51,880 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഒരു കോടി നാല്‍പ്പത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്.
















