ഭോപ്പാല്‍: മധ്യപ്രദേശില്‍ കുംഭമേളയില്‍ പങ്കെടുത്ത 99 ശതമാനം ആളുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സഹചര്യത്തില്‍ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
മധ്യപ്രദേശില്‍ തിരികെയെത്തിയ 61 വിശ്വാസികളില്‍ 60 പേരും കോവിഡ് സ്ഥിരീകരിച്ചു. കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ പലരേയും കണ്ടെത്താനായിട്ടില്ലെന്നും ഇവരെ കണ്ടെത്താന്‍ ആയാല്‍ മാത്രമേ ആകെ എണ്ണം വ്യക്തമാകൂവെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഹരിദ്വാറിലെ കുംഭമേള കോവിഡ് സൂപ്പര്‍ സ്‌പ്രെഡര്‍ ആവുമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആശങ്ക ശരിവയ്ക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കുഭമേളയില്‍ പങ്കെടുത്തവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വിവിധ സംസ്ഥാനങ്ങള്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. കോവിഡ് ടെസ്റ്റും ക്വാറന്റൈനും കര്‍ശനമാക്കി. 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനാണ് ഡല്‍ഹി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. 3,68,147 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിനം രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 3000 കടക്കുകയും ചെയ്തു. 3417 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന്‍ നഷ്ടമായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചു സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍. മഹാരാഷ്ട്രയില്‍ 56647, കര്‍ണാടകയില്‍ 37,733, കേരളത്തില്‍ 31,959, ഉത്തര്‍പ്രദേശില്‍ 30,857 ആന്ധ്രപ്രദേശില്‍ 23,920 എന്നിങ്ങനെയാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.