പട്ടാള ഭരണകൂടത്തിനെതിരെ മ്യാന്‍മര്‍ ജനത നടത്തിയ പ്രതിഷേധത്തിനു നേരെ വെടിയുതിര്‍ത്ത് പട്ടാളഭരണകൂടം. ഇന്നലെ നടത്തിയ പ്രകടനങ്ങള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഏഴു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. യാങ്കോണും മാണ്ഡലേയുമടക്കമുള്ള നഗരപ്രദേശങ്ങളിലാണ് ഇന്നലെ പ്രകടനം നടന്നത്. ചിലയിടങ്ങളില്‍ ബുദ്ധസന്ന്യാസിമാരായിരുന്നു പ്രകടനത്തിനു നേതൃത്വം നല്‍കിയിരുന്നത്.
ഫെബ്രുവരി ഒന്നിന് ജനാധിപത്യ നേതാവ് ഓംഗ് സാന്‍ സൂചി അടക്കമുള്ളവരെ പട്ടാളഭരണകൂടം തടവിലാക്കി അധികാരം പിടിച്ചെടുത്തിരുന്നു. ഓംഗ് സാന്‍ സൂചിയുടെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇത്തരത്തിലൊരു നീക്കം.യാങ്കോണിലടക്കം വ്യാപകമായി സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. അസ്ഥിരത വിതയ്ക്കാനായി പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടതാണെന്നാണ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.