ഗുവാഹത്തി: അസമിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് പിന്നാലെ അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു. പാര്‍ട്ടി തോറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയതായി അദ്ദേഹം പറഞ്ഞു.
കഠിനാധ്വാനം ചെയ്തെങ്കിലും ബിജെപിയും ആര്‍എസ്എസും കളിച്ച ഭിന്നിപ്പും സാമുദായികവുമായ രാഷ്ട്രീയത്തെ നേരിടാന്‍ കഴിഞ്ഞില്ലെന്ന് ബോറ രാജിക്കത്തില്‍ പറയുന്നു.
ആസാമില്‍ 126 അംഗ നിയമസഭയില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം നേടി. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും 75 സീറ്റുകളില്‍ മേധാവിത്വമുണ്ട്. കോണ്‍ഗ്രസ് സഖ്യം 46 സീറ്റ് നേടിയപ്പോള്‍ ഒരിടത്ത് സ്വതന്ത്രന് ജയിച്ചു.
ഗോഹ്പൂര്‍ മണ്ഡലത്തില്‍നിന്നും മത്സരിച്ച ബോറയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ ഉത്പാല് ബോറടോട് 29,294 വോട്ടുകള്‍ക്കാണ് ബോറ തോറ്റത്