ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ വലിയ വിജയം നേടിയതിനു പിന്നാലെയാണ് പിണറായിയെ മോദി അഭിനന്ദിച്ചത്. പല വിഷയങ്ങളിലും തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും മോദി പറഞ്ഞു. ട്വീറ്ററിലൂടെയാണ് മോദിയുടെ അഭിനന്ദനം.
തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച കേരളത്തിലെ ജനങ്ങള്‍ക്കും മോദി നന്ദി പറഞ്ഞു. എല്ലാവിധ പിന്തുണയും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മോദി ട്വീറ്റ് ചെയ്തു.
“നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിണറായി വിജയനും എൽഡിഎഫിനും അഭിനന്ദനങ്ങൾ. തുടർന്നും വിവിധ വിഷയങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കാം. കൊവിഡ് മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു പ്രവർത്തിക്കാം”. മോദി ട്വീറ്റ് ചെയ്തു.