മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എംപി സബ്ദുസമദ് സമദാനിക്ക് ജയം.1,14,615 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി. സാനുവിനെ സമദാനി പരാജയപ്പെടുത്തിയത്. എന്നാല്‍ ഭൂരിപക്ഷത്തില്‍ ഒരുലക്ഷത്തിനടുപ്പിച്ച് വോട്ടുകളാണ് കുറഞ്ഞത്..
പി.കെ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞ തവണ 2,60,153 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ തവണയും സ്ഥാനാര്‍ത്ഥിയായിരുന്ന എംകെ സാനുവിന് ഇത്തവണ വോട്ട് നില ഉയര്‍ത്താനായി എന്നതും ശ്രദ്ധേയമായി.
93913 വോട്ടുകളാണ് സാനു ഇത്തവണ അധികമായി നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എപി അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച അത്രയും വോട്ട് നേടാനും ആയില്ല.
പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
വോട്ട് നില
അബ്ദുസമദ് സമദാനി (യുഡിഎഫ്)- 5,38,248
വി.പി.സാനു (എല്‍ഡിഎഫ്)- 4,23,633
എ.പി.അബ്ദുള്ളക്കുട്ടി- 68,935