പാലക്കാട് തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് വിജയിച്ചു. അവസാന ലാപ്പിലാണ് എം ബി രാജേഷ് മുന്നിലെത്തിയത്.. 3000 വോട്ടിന്റെ ലീഡാണ് അദ്ദേഹത്തിനുള്ളത്.താന്‍ പ്രതീക്ഷിച്ച പോലെയായിരുന്നു കണക്കുകള്‍ വന്നതെന്ന് എം ബി രാജേഷ് പറഞ്ഞു. കൊവിഡ് കാലമായതിനാല്‍ വിജയാഘോഷമില്ല. ആഹ്ളാദം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
താന്‍ ആരോപണം ഉന്നയിച്ചിട്ടില്ല. ജനപ്രതിനിധിയെന്ന നിലയിലാണ് എതിര്‍ സ്ഥാനാര്‍ത്ഥിയെ ഓഡിറ്റ് ചെയ്തത്. വ്യക്തിപരമായ ആക്രമണത്തിന് വിധേയനായി. ജീവിതത്തില്‍ കേള്‍ക്കേണ്ടി വരാത്തതെല്ലാം കേള്‍ക്കേണ്ടി വന്ന തെരഞ്ഞെടുപ്പാണ്. ജനങ്ങള്‍ അവ പിന്തള്ളിയതില്‍ അത് പ്രത്യേക സന്തോഷമെന്നും എം ബി രാജേഷ്. തൃത്താലയിൽ വി ടി ബൽറാം തോൽവി സമ്മതിച്ച് ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു.