തൃത്താല: തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷ് വിജയം ഉറപ്പിച്ചതോടെ തോല്‍വി സമ്മതിച്ച് വിടി ബല്‍റാം. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍ നേരുന്നതായി വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പല സമയത്തും വിടി ബല്‍റാം നേരിയ ഭൂരിക്ഷം നേടിയെങ്കിലും അവസാന റൗണ്ടുകളിലേക്കെത്തിയപ്പോള്‍ എം ബി രാജേഷ് ലീഡ് ഉയര്‍ത്തുകയായിരുന്നു. അതേസമയം, വിടി ബല്‍റാം തുടര്‍ച്ചയായി മൂന്നാം തവണയാണ് തൃത്താലയില്‍ നിന്ന് ജനവിധി തേടുന്നത്.