ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കി ഡിഎംകെ. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് ആവശ്യം. ഇതില്‍ 117 സീറ്റുകളിലും ഡിഎംകെയാണ് മുന്നില്‍. ഭൂരിഭാഗം സീറ്റുകളിലും 3000ത്തിലധികം വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയാണ്. ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും നൃത്തം ചെയ്തും ആഘോഷം പൊലിപ്പിക്കുന്നുണ്ട്. അതേസമയം, എഐ.എ.ഡി.എം.കെയെ മാന്യമായ പോരാട്ടമാണ് കാഴ്ച്ചവെച്ചത്. അതിനിടെ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം കോയമ്പത്തൂര്‍ സൗത്തില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.