ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ വിജയമുറപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. 200 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം. അതേസമയം, ബി.ജെ.പി 90 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അതിനിടെ, നന്ദിഗ്രാമില്‍ ബി.ജെ.പിയുടെ സുവേന്ദു അധികാരിയാണ് മുന്നേറുന്നത്. അസമില്‍ തുടക്കം മുതല്‍ നിലനിര്‍ത്തിയ ലീഡ് ബിജെപി തുടരുകയാണ്. പുതുച്ചേരിയില്‍ 12 സീറ്റുകളില്‍ എന്‍ആര്‍സി ലീഡ് ചെയ്യുന്നു. നാലു സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ ലീഡ്.