കൊൽക്കത്ത: ബംഗാളിൽ 200 -ല അധികം സീറ്റുകളിൽ ആദ്യ ഫലസൂചന പുറത്ത് വരുമ്പോൾ തൃണമൂൽ കോൺഗ്രസിന് ലീഡ്. 117 ഇടത്ത് തൃണമൂൽ കോൺഗ്രസ്സും 90 ഇടത്ത് ബി ജെ പിയുമാണ്. ഇടതു കോൺഗ്രസ് സഖ്യം ഒരിടത്തും ലീഡ് ചെയ്യുന്നില്ല.
നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമത ബാനർജി പിന്നിലാണ്. രണ്ടായിരം വോട്ടുകളുടെ ലീഡുമായി സുവേന്ദു അധികാരി ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണുന്ന കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.