ബെംഗളൂരു: കര്‍ഫ്യു നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക സര്‍ക്കാര്‍. ഇതോടെ പഴം പച്ചക്കറി കടകള്‍ വൈകീട്ട് ആറ് വരെ തുറക്കാനും ഗ്രോസറി കടകള്‍ 12 വരെ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ മെയ് 12 വരെ കടുത്ത നിയന്ത്രണങ്ങളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറ് മുതല്‍ രാവിലെ 10 വരെ മാത്രമേ തുറക്കാവൂ എന്നായിരുന്നു നേരത്തെ അറിയിച്ചത്. പൊതുഗതാഗത സംവിധാനം ഉണ്ടാകില്ലെന്നും വ്യക്തമാക്കയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അത്യാവശ്യ യാത്രകള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും, വ്യവസായശാലകള്‍ക്കും, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.