ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കുള്ള വാക്സിനേഷന് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഈ പ്രായത്തിനിടയിലുള്ളവര്‍ക്ക് പ്രതീകാത്മകമായി ഒരു സെന്ററില്‍ മാത്രം കോവിഡ് വാക്സിന് വിതരണം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
4.5 ലക്ഷം കോവിഡ് വാക്സിന് ഡോസുകള്‍ ലഭിച്ചു. അത് തിങ്കളാഴ്ച മുതല്‍ എല്ലാ ജില്ലകളിലും വിതരണം ചെയ്യും. രജിസ്റ്റര്‍ ചെയ്തവര്‍ മാത്രമേ വാക്സിനെടുക്കാന്‍ വരാന്‍ പാടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും കേജ്രിവാള് അറിയിച്ചു.