ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. നേരത്തെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെ അവസാനിക്കാനിരിക്കെയാണ് ഡല്‍ഹിയില്‍ വീണ്ടും ലോക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററിലുടെ അറിയിച്ചത്.
ഏപ്രില്‍ 19 മുതല്‍ ദേശീയ തലസ്ഥാന നഗരി ലോക്ഡൗണിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് ലോക്ഡൗണിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. ഇത് രണ്ടാം തവണയാണ് ലോക്ഡൗണ്‍ നീട്ടി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എത്തിയത്.
അതെസമയം 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 375 പേരാണ്. 27,000 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 30 ശതമാനത്തിലേറെയാണ് പോസിറ്റിവിറ്റി നിരക്ക്.
ഓക്സിജന്‍ ക്ഷാമത്തിന് പുറമെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞതും ഡല്‍ഹിയെ പ്രതിസന്ധയിലാക്കിയിരിക്കുകയാണ്.