ഇന്ത്യയിൽ 2019 -ൽ പോസിറ്റീവ് എന്ന വാക്കിന് ഏറ്റവും ഭയാനകരമായ അന്തരീക്ഷം ഉണ്ടാക്കിയ മറ്റൊരു വാക്ക് ലോകത്ത് തന്നെ ഉണ്ടാകുമോ എന്നത് സംശയമാണ്. കോവിഡ്,ഇന്ന് മലയാളികൾ അടക്കമുള്ളവരെ ഏറെ ആശങ്കയിൽ ആഴ്ത്തിയ ഒരു മഹാമാരി.
ചൈനയിലാണ് ജനനമെങ്കിലും ഇന്ത്യയുമായി ഒരു മലയാളത്തനിമയുള്ള ബന്ധമുണ്ട് കോവിഡിന്. ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. തുടർന്ന് അങ്ങോട്ട് ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലങ്ങളും പിടിച്ചെടുത്ത മുന്നേറുകയാണ് കോവിഡ്.
ധൈര്യശാലികളെ പോലും മുൾ മുനയിൽ നിർത്താൻ ഇവന് കഴിഞ്ഞു. 2019 -ൽ ഇവന്റെ സാനിധ്യം അരിഞ്ഞത് മുതൽ മെഡിക്കൽ വിദഗ്ദർ അടക്കം ഇവനെ വീഴ്താനുള്ള വഴികൾ തേടുകയായിരുന്നു. ഒടുവിൽ ആ സുദിനവും വന്നെത്തി. കോവിഡ് വാക്‌സിൻ. രോഗം വരാത്തവർക്ക് പോലും പ്രതിരോധ ശേഷിയുണ്ടാക്കും വാക്‌സിൻ .
വാക്‌സിൻ വന്നെത്തിയതോടെ എല്ലാം നിയന്ത്രണ വിധേയമായെന്ന് കരുതിയെങ്കിലും സ്ഥിതി രൂക്ഷമാകുകയായിരുന്നു. വാക്‌സിൻ വനതോടെ അവൻ കളം മാറ്റി ചവിട്ടി. കൂടുതൽ ശക്തിയുള്ള വൈറസ് ആയി .ജനതിക മാറ്റം വരുത്തിയായിരുന്നു ഈ പരിണാമം.
ഇതിന്റെ വകഭേദങ്ങളും അനവധി.യു കെ ,ദക്ഷിണാഫ്രിക്ക എന്നിങ്ങനെ പോയിരുന്ന ഇവന്റെ ഇന്ത്യൻ വകഭേദവും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്.
മറ്റ് രണ്ട് വകഭേദങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ വകഭേദം കുറച്ച് അപകടകാരിയാണ്.എന്നാൽ വകഭേദം വന്ന വൈറസിനെ പോലും പ്രതിരോധിക്കാൻ ചില വാക്‌സിനുകൾക്ക് കഴിയുമെന്ന് കണ്ടെത്തിയത് ആശ്വാസകരമാണ്.എന്നാൽ ഇത് വിശ്വസിക്കുവാൻ തക്ക വണ്ണം തെളിവില്ല എന്നത് മറ്റൊരു വസ്തുതയാണ്.
രുചി ഇല്ലാതാവുക ,തൊണ്ടവേദന,ശരീരവേദന എന്നിവയാണ് കോവിഡിന്റെ പ്രധാന ലക്ഷണങ്ങൾ.എന്നാൽ കോവിഡ് വന്നവരിൽ പലർക്കും ചെറിയ ജലദോഷം പോലുമില്ലായിരുന്നു. പലരും മുൻകരുതൽ സ്വീകരിച്ചിട്ടു കൂടി രോഗബാധ ഉണ്ടാകുന്ന അവസ്ഥയുണ്ടായി.കോവിഡ് വന്നു പോയ ചിലർക്ക് വീണ്ടും കോവിഡ് വന്നു.
എന്നാൽ കോവിഡ് സ്ഥിരീകരിക്കുന്ന 80 % പേരും രോഗമുക്തരാകുന്നുണ്ട്.ബാക്കിയുള്ള 15 % പേരുടെ നില ഗുരുതരമാകും. ഇനിയുള്ള 5 % പേരായിരിക്കും തീവ്രപരിചരണ വിഭാഗത്തിലുണ്ടാകുക.ആന്തരിക അവയവങ്ങളിൽ ഉണ്ടാകുന്ന തകരാർ ചിലപ്പോൾ മരണകരണമായേക്കും.
അതിനാലാണ് പ്രായമുള്ളവരോട് കൂടുതൽ മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ വകുപ്പും ആവശ്യപ്പെടുന്നത്.60 വയസ്സിന് മുകളിൽ ഉള്ളവരിൽ രോഗം ബാധിച്ചാൽ സ്ഥിതി കൂടുതൽ സങ്കീർണമാകും.
ഇനി കോവിഡ് ഭേദമായാൽ തന്നെ ചിലരിൽ ചില ശാരീരിക പ്രശ്നങ്ങൾ ഉണ്ടായേക്കാം.സാമൂഹിക അകലം,മാസ്ക്,കൈകളുടെ ശുചിത്വം എന്നിവ ശ്രദ്ധിക്കുക എന്നതാണ് വൈറസ് പടരാതിരിക്കാൻ സ്വീകരിക്കേണ്ട പ്രധാന കാര്യങ്ങൾ.നിങ്ങൾക്ക് രോഗലക്ഷണങ്ങൾ പ്രകടമെങ്കിൽ പരിശോധന നടത്തുക.
പരിശോധന ഫലം വരുന്നത് വരെ നിരീക്ഷണത്തിൽ തുടരുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക.റാപിഡ് ആന്റിജൻ ഫലങ്ങൾ കൃത്യമായിരിക്കില്ല എന്നാണ് വിദഗ്‌ദ്ധ അഭിപ്രായം. അതിനാൽ ഇപ്പോൾ ചിലയിടങ്ങളിൽ ആർ ടി പി സി ആർ ടെസ്റ്റ് ആവശ്യപെടുന്നുണ്ട്.
രോഗികളുമായി സമ്പർക്കത്തിൽ വന്ന സാഹചര്യം ഉണ്ടായാൽ ഉടനെ ആരോഗ്യപ്രവർത്തകരെ അറിയിക്കുക.ഇത്തരമൊരു സാഹചര്യം വന്നാൽ നിരീക്ഷണത്തിൽ പോകുക എന്നത് പ്രധാനമാണ്.ഇത്തരം സാഹചര്യങ്ങളിൽ മനസ്സ് കൂടി പോസിറ്റീവ് ആയി വെയ്ക്കുക എന്നത് പ്രധാനമാണ് .
ഫോണുമായിഇഷ്ടമുള്ളവരോടൊക്കെ സംസാരിക്കുക.പോസിറ്റീവ് എനർജി ഉണ്ടാകുമ്പോൾ തന്നെ ശരീരത്തിലും അത് പ്രകടമാകും.5 മുതൽ 14 ദിവസം വരെയെടുക്കും ലക്ഷണങ്ങൾ പ്രകടമാക്കാൻ.എന്നാൽ ഒരു കാര്യം ഓർക്കുക വൈറസിന് എതിരെ ആന്റിബോഡികൾ ഫലം ചെയ്യില്ല. ഇത്തരം തെറ്റിദ്ധാരണകൾ പല വിപത്തിലേക്കും വഴിയൊരുക്കും.അതിനാൽ ജാഗ്രത തുടരുക.