ന്യൂഡല്‍ഹി: കോവിഡിനെ തുരത്താന്‍ റഷ്യയില്‍ നിന്ന് സ്ഫുടിനിക് വാക്‌സിന്‍ ഇന്ത്യയിലെത്തി. മാസ്‌കോയില്‍ നിന്ന് 150,000 ഡോസ് വാക്സിനുകളാണ് ഹൈദരാബാദില്‍ എത്തിയത്. ഇന്ത്യയിലെ ഡിസ്ട്രിബ്യൂട്ടര്‍മാരായ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് വാക്‌സിന്‍ കൈമാറുക.
അതേസമയം, കോവിഡ് ബാധയ്‌ക്കെതിരെ 90 ശതമാനം ഫലപ്രദമാണ് സ്ഫുടിനിക് എന്നാണ് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. ഇതുകൂടാതെ മൂന്ന് മില്യണ്‍ ഡോസ് വാക്സിനുകള്‍ കൂടി ഈ മാസം റഷ്യ ഇന്ത്യയ്ക്ക് നല്‍കും. അതിനിടെ, ഇന്ത്യയില്‍ നാല് ലക്ഷവും കടന്ന് രോഗബാധ. ഇന്നലെ 4,01,993 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3523 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 2,99,988 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. 1,91,64, 969 പേര്‍ക്ക് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 2,11,853 മരണം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചു. ഇതുവരെ 15,49,89,635 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 62, 919 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 828 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായി.