ഭോപ്പാൽ: രണ്ട് ലക്ഷത്തിലധികം കോവിഡ് ഡോസ് വാക്‌സിനുമായി ഉപേക്ഷിച്ച ട്രക്ക് കണ്ടെത്തി. മധ്യപ്രദേശിലെ നാർസിങ്പൂറിലെ കരേലി ബസ് സ്റ്റാൻഡിനു സമീപമാണ് ട്രക്ക് കണ്ടെത്തിയത്. 2,40,000 ഡോസ് കോവാക്‌സിനാണ് ട്രക്കിൽ ഉണ്ടായിരുന്നത്.
ട്രക്ക് ഡ്രൈവറെയും സഹായിയെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡ്രൈവറുടെ മൊബൈൽ സമീപമുള്ള കുറ്റികാട്ടിൽ കണ്ടെത്തി.ട്രക്കിന്റെ എയർ കണ്ടീഷനേർ പ്രവർത്തിച്ചിരുന്നതിനാൽ വാക്‌സിന് കുഴപ്പം ഉണ്ടാകില്ലെന്ന് നിഗമനം.