ബോളിവുഡ് നടൻ ബിക്രംജിത് കോവിഡ് ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നായിരുന്നു അന്ത്യം. ആർമി ഓഫീസറായി റിട്ടയർ ചെയ്ത ശേഷം ടെലിവിഷനിലും സിനിമകളിലൂടെയുമാണ് സിനിമ രംഗത്തേക്ക് എത്തുന്നത്.
ബോളിവുഡ് മേഖലയിൽ നിന്നും നിരവധി പേരാണ് ബിക്രംജിത്തിന് അനുശോചനവുമായി രംഗത്ത് എത്തിയത്.