ന്യൂഡൽഹി: പ്രമുഖ സിത്താർ വാദകൻ പണ്ഡിറ്റ് ദേബ് ചൗധരി കോവിഡ് ബാധിച്ച് മരിച്ചു.85 വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് അദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഹൃദയാഘാതം ഉണ്ടാകുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ പുലർച്ചെ മരിക്കുകയായിരുന്നു. രാജ്യം പദ്മശ്രീയും പദ്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.