ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ഇതോടുകൂടി കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ സുപ്രീം കോടതി ഇടപെടുമെന്നത് വ്യക്തമാണ്.
ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് തയാറാക്കുന്ന ഇടക്കാല ഉത്തരവ് രാവിലെ സുപ്രിംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും.
ഓക്‌സിജൻ ക്ഷാമം അടക്കമുള്ള പ്രതിസന്ധികൾ തരണം ചെയ്യാൻ സുപ്രീം കോടതി വേണ്ട നിർദേശങ്ങൾ കേന്ദ്ര സർക്കാരിന് നൽകും.