ബി ജെ പിയുടെ സൈബർ ആക്രമണം നേരിടുന്ന നടൻ സിദ്ധാർഥിന് പിന്തുണയുമായി ശശി തരൂർ എം പി.സമൂഹത്തിലുള്ള വില്ലന്മാർ സിനിമയിൽ ഉള്ളതിനേക്കാൾ ഭീകരന്മാരാണ്. അവരെ നേരിടാൻ സിദ്ധാർഥിനെ കൊണ്ടേ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് തമിഴ്നാട് ബി ജെ പി തന്റെ നമ്പർ പുറത്ത് വിട്ടതെന്നും നിരവധി ഭീഷണി സന്ദേശം തനിക്ക് ലഭിച്ചതായും താരം അറിയിച്ചത്.
‘എന്ത് കൊണ്ടാണ് സിനിമയിൽ കാണുന്ന നായകന്മാർ തീവ്രമായ പ്രൊപോഗന്ധ്യക്ക് എതിരെ ശാപം ഉയർത്താത്തതെന്ന് നാം ചിന്തിക്കാറുണ്ട്.സമൂഹത്തിലെ വില്ലന്മാർ സിനിമയിലേക്കാളും ഭീകരന്മാരാണ്. അവരെ നേരിടാൻ സിദ്ധാർഥിനെ പോലെയുള്ള ചിലർക്കേ സാധിക്കു’-ശശി തരൂര് ട്വീറ്റ് ചെയ്തു.