നടൻ കാർത്തിയെ നായകനാക്കി സംവിധായകൻ പി എസ് മിത്രൻ ഒരുക്കുന്ന ചിത്രമാണ് സർദാർ. ആക്ഷൻ-എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിലൂടെ തമിഴകത്തേക്ക് വീണ്ടും എത്തുകയാണ് രജിഷ വിജയൻ. രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് സർദാർ. സർദാർ നിലവിൽഷൂട്ടിംഗ് അവസാനിപ്പിച്ചിരിക്കുകയാണ്. സെറ്റിൽ കൊറോണ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഷൂട്ടിംഗ് അവസാനിപ്പിച്ചത്. ഇമൈക്ക നൊടികൾ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച നടി റാഷി ഖന്നയും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.സംഗീത സംവിധായകൻ ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. പ്രിൻസ് പിക്ചേഴ്സ് നിർമിക്കുന്ന ചിത്രമാണ് സർദാർ.
നടി രജിഷ നായികയായി അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ഖോ ഖോ. പകർച്ചവ്യാധിയുടെ രണ്ടാം തരംഗം കണക്കിലെടുത്ത് തിയേറ്ററുകളിൽ നിന്ന് ചിത്രം പിൻവലിച്ചു. മലയൻകുഞ്ഞ്, എല്ലാം ശെരിയാകും തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗിലാണ് നടി ഇപ്പോൾ.