കോവിഡ് ബാധിതനായ ബോളിവുഡ് നടൻ രൺധീർ കപൂറിനെ ഐ സി യുവിലേക്ക് മാറ്റി. കൂടുതൽ ടെസ്റ്റുകൾക്ക് വേണ്ടിയാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. മുംബൈയിലെ കോകിലബെൻ അംബാനി ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ അദ്ദേഹം.
ആശുപത്രി ജീവനക്കാർ തനിക്ക് മികച്ച പരിചരണമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും എനിക്ക് വേണ്ടിയിറങ്ങി.ഡോക്ടർമാർ ഒപ്പമുണ്ട്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.