മെറോൺ: വടക്കൻ ഇസ്രായേലിലെ ജൂത തീർഥാടന കേന്ദ്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 40 – അധികം പേർ മരിച്ചതായി റിപ്പോർട്ട് . രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നൂറിൽ അധികം പേർക്ക് പരിക്കുണ്ട്.
വര്ഷം തോറും മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ ആളുകൾ എത്തിയപ്പോഴാണ് അപകടം.യഹൂദ മതാചാര്യൻ ആയ റാബി ഷിമൺ ബാർ യോച്ചായിയുടെ ശവകുടീരം ഉള്ളിടത്താണ് അപകടം.
ആയിരത്തിന് മുകളിൽ ഓർത്തഡോക്സ് ജൂതന്മാരാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വര്ഷം ആരാധനാലയം അടച്ചിരുന്നു.രാജ്യത്തു കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെയാണ് വീണ്ടും തുറന്നത്.