ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ നിയമ പണ്ഡിതനും മുൻ അറ്റോർണി ജനറലുമായ സോളി സൊറാബ്ജി അന്തരിച്ചു.91 വയസ്സായിരുന്നു.കോവിഡ് ബാധയെ തുടർന്നാണ് അന്ത്യം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഴ് പതിറ്റാണ്ടോളം അഭിഭാഷക വൃത്തിയിലായിരുന്നു അദ്ദേഹം. രണ്ട് വട്ടം അറ്റോർണി ജനറലായി നിയമിതനായി.