പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ബോളിവുഡ് നടൻ സൽമാൻ ഖാന്റെ രാധേ ദി മോസ്റ്റ് വാണ്ട്എഡ് . തീയേറ്ററിലും ഓ ടി ടി പ്ലാറ്റഫോമിലുമായി ഹൈബ്രിഡ് റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. ഓ ടി ടി പ്ലാറ്റഫോമി സീ 5 -ന്റെ പേ പെർ വ്യൂ മാതൃകയിലുള്ള സീ പ്ലെകസിലും ചിത്രം റിലീസ് ചെയ്യും. ഇപ്പോൾ ഓൺലൈനിൽ ചിത്രം കാണാനുള്ള നിരക്ക് പ്രഖ്യാപിച്ചു.
ടികെറ്റ് എടുത്ത് വേണം ഓൺലൈനിലും ചിത്രം കാണാൻ.സീ പ്ലെക്സിൽ 249 രൂപയാണ് ടിക്കറ്റ് നിരക്ക്.സൽമാന്റെ നായികയായി ദിശ പദാനി എത്തുന്ന ചിത്രം സംവിധാനം ചെയ്തത് പ്രഭുദേവയാണ്.