ബാംഗ്ലൂർ: കോവിഡ് രൂക്ഷമായ കർണാടകയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ രോഗികളെ കാണാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ബാംഗ്ലൂർ നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ച 3000 -രോഗികളെ കാണാതെയായി. റവെന്യു മന്ത്രി ആർ അശോക് ആണ് ഈ കാര്യം അറിയിച്ചത്.
ആർ ടി പി സി ആർ ഫലം പോസിറ്റീവായാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത മുങ്ങും. സർക്കാർ സൗജന്യമായി നൽകുന്ന മരുന്നുകൾ വേണമെങ്കിൽ ഹോം ക്വാറന്റീനിൽ ഇരുന്നേ മതിയാകു.
എന്നാൽ ഇത്തരം ആളുകൾ ഗുരുതരാവസ്ഥ ആകുന്നത് വരെ കാത്ത് നിന്ന് ,ഒടുവിൽ ആശുപത്രികളിലെ ഐ സി യു കിടക്കകൾക്ക് വേണ്ടി മുറവിളി കൂട്ടുന്ന അവസ്ഥയാണിപ്പോൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.