ജയ്‌പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെയ്‌ലോടിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അദ്ദേഹം നിരീക്ഷണത്തിൽ പോയി.കോവിഡ് പോസിറ്റീവായ കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
ഇന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹം കോവിഡ് പോസിറ്റീവായത്. രോഗലക്ഷണങ്ങളോ മറ്റ് കുഴപ്പങ്ങളോ ഇല്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നിലവിൽ ക്വാറന്റീനിലാണ് അദ്ദേഹം.