വാഷിംഗ്‌ടൺ: മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ 11 ചാന്ദ്ര ദൗത്യത്തിലെ കമാൻഡ് മൊഡ്യൂൾ പൈലറ്റ് ആയിരുന്ന അമേരിക്കൻ ബഹിരാകാശ സഞ്ചാരി മൈക്കൽ കോളിൻസ് (90) അന്തരിച്ചു.ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച്ച മരണത്തിന് കീഴടങ്ങി.
1969 ജൂലൈ 20 -നാണ് ചന്ദ്രനിൽ എത്തിയത്.സൈനിക ഉദ്യോഗസ്ഥന്റെ മകനായി ഇറ്റലി റോമിലായിരുന്നു ജനനം.അച്ഛന് പിന്നാലെ കോളിന്സും സൈന്യത്തിൽ ചേർന്നു.1963 – നാസയിൽ ജോലിക്ക് പ്രവേശിച്ചു.